death

പുഷ്പ ടീച്ചർ

പുത്തൻചിറ: കൊവിഡ് ബാധിച്ച് ബാങ്ക് പ്രസിഡന്റ് മരിച്ചു. പുത്തൻച്ചിറ വെള്ളൂർ പരേതനായ സതീശൻ മാസ്റ്ററുടെ ഭാര്യ പുഷ്പ ടീച്ചർ (70) ആണ് മരിച്ചത്. പുത്തൻച്ചിറ തെക്കും മുറി ഹൈസ്‌കൂൾ അദ്ധ്യാപികയായിരുന്നു. പുത്തൻചിറ സഹകരണ ബാങ്ക് പ്രസിഡന്റും പുത്തൻച്ചിറ ഗുരു ധർമ്മ സഭാ വൈസ് പ്രസിഡന്റും ഈയിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൊമ്പത്ത്ക്കടവ് ബ്ലോക്ക് ഡിവിഷൻ സി.പി.എം സ്ഥാനാർത്ഥിയുമായിരുന്നു. മക്കൾ: സിമ്പിൾ, സരിത. മരുമക്കൾ: അനിൽ, മനോജ്. സംസ്‌കാരം നടത്തി.