കൊടുങ്ങല്ലൂർ: അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവർമാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നിയുക്ത എം.എൽ.എ ഇ.ടി ടൈസൺ മാസ്റ്റർ മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകി. സംസ്ഥാനത്തെ നിരവധി ടൂറിസ്റ്റ് ബസുകൾ അന്യ സംസ്ഥാന തൊഴിലാളികളെയും കൊണ്ട് ലോക്ക്ഡൗണിന് മുമ്പായി ഉത്തരേന്ത്യയിലേക്ക് പോയിരുന്നു. ഇവരിൽ അധികം പേരും അവിടെ കുടുങ്ങിയിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ ഡൊമക്കൽ എന്ന സ്ഥലത്ത് മാത്രം 500 ബസുകളും ജീവനക്കരും ഉണ്ടെന്നാണ് പറയപ്പെടുന്നത്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ അന്യ സംസ്ഥാന തൊഴിലാളികൾ കേരളത്തിലേക്ക് തിരിച്ചുവരാനോ ഏജന്റുമാർ പണം നൽകാനോ തയ്യാറാകുന്നില്ല എന്നതാണ് പ്രധാന കാരണം. ദുസഹമായ സാഹചര്യത്തിലും തുറസായ സ്ഥലങ്ങളിലുമാണ് ഇവർ താമസിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ടി ടൈസൺ മാസ്റ്റർ മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകിയത്.