covid

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് - 31.22 %

തൃശൂർ: കഴിഞ്ഞ ദിവസം ആശ്വാസമേകി ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞെങ്കിലും ഇന്നലെ വീണ്ടും കുതിച്ചുയർന്നു. 12795 പരിശോധിച്ചതിൽ 3994 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 31.22 ആണ് പോസിറ്റിവിറ്റി നിരക്ക്. 2319 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിത രായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 53,874 ആണ്. തൃശൂർ സ്വദേശികളായ 90 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.

ഇതുവരെ

കൊവിഡ് സ്ഥിരീകരിച്ചത് - 1,91,788

രോഗമുക്തരായത് - 1,36,915

ഇന്നലെ

സമ്പർക്കം വഴി രോഗബാധ - 3962

സംസ്ഥാനത്തിന് പുറത്തുനിന്ന് - 02

ആരോഗ്യ പ്രവർത്തകർക്ക് - 23

ഉറവിടം അറിയാത്തത് - 07

രോഗബാധിതർ

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 274 പുരുഷൻമാരും 309 സ്ത്രീകളും പത്ത് വയസ്സിനു താഴെ 159 ആൺകുട്ടികളും 130 പെൺകുട്ടികളുമുണ്ട്.