bms-commended-health-work

ബി.എം.എസിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരെ അനമോദിക്കുന്ന ചടങ്ങ് ബി.എം.എസ് ജില്ലാ ട്രഷറർ സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്യുന്നു

ചാവക്കാട്: അന്താരാഷ്ട്ര നഴ്‌സിംഗ് ദിനത്തോട് അനുബന്ധിച്ച് ബി.എം.എസിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരെ അനമോദിച്ചു. ഗുരുവായൂർ അർബൻ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങ് ബി.എം.എസ് ജില്ലാ ട്രഷറർ സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു. ബി.എം.എസ് മേഖലാ ട്രഷറർ വി.കെ. സരേഷ് ബാബു, മുനിസിപ്പൽ ജോയിന്റ് സെക്രട്ടറി രാജൻ കരാമയിൽ, മെഡിക്കൽ ഓഫീസർ ഡോ. സിതാര എന്നിവർ സംസാരിച്ചു.