ചാലക്കുടി: മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിലെ സി.എഫ്.എൽ.ടി.സിയിൽ കൊവിഡ് രോഗി ലിഫ്റ്റിൽ കുടുങ്ങി. നാട്ടിക സ്വദേശിനിയായ 35 കാരിയാണ് രണ്ടാം നിലയിൽ അകപ്പെട്ടത്. ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനു ശേഷം ചാലക്കുടി ഫയർഫോഴ്‌സ് സംഘമാണ് ഇവരെ പുറത്തെടുത്തത്. അഞ്ചു നിലകളുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് പോകുന്നതിനിടെയാണ് ലിഫ്റ്റ് കേടായത്. ഓഫീസർ സി.ഒ ജോയിയുടെ നേതൃത്വത്തിലെ സംഘം ഹൈഡ്രോ സ്‌പൈഡർ ഉപയോഗിച്ച് ലിഫ്റ്റിന്റെ വാതിൽ പൊളിക്കുകയായിരുന്നു. വിവരമറിഞ്ഞ് മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത സ്ഥലത്തെത്തി.