സുമനസുകൾ നൽകിയ പൾസ് ഓക്‌സി മീറ്ററുകൾ വാർഡ് മെമ്പർ ധർമ്മൻ പറത്താട്ടിൽ നിന്നും ആശ വർക്കർമാരായ പ്രീതി ദാസൻ, കെ.വി അജിത എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു.
കാരമുക്ക്: മണലൂർ പഞ്ചായത്ത് കാരമുക്ക് പതിനെട്ടാം വാർഡിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആശ വർക്കർമാർ, അംഗൻവാടി അദ്ധ്യാപകർ, കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്ന ആർ.ആർ.ടി വളണ്ടിയർമാരുടെ അവലോകയോഗം നടത്തി. സുമനസുകൾ നൽകിയ പൾസ് ഓക്‌സി മീറ്ററുകൾ വാർഡ് മെമ്പർ ധർമ്മൻ പറത്താട്ടിൽ നിന്നും ആശവർക്കർമാരായ പ്രീതി ദാസൻ, കെ.വി അജിത എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. കൊവിഡ് ബാധിച്ച് മരണപ്പെട്ട ചള്ളേപ്പറമ്പിൽ മാധവൻ ഭാര്യ പുഷ്പയുടെ സംസ്‌കാരം നടത്തിയ ആർ.ആർ.ടി വളണ്ടിയർമാരായ സിനോയ്, ജിനീഷ്, മിഥുൻ, സ്മിജിത് എന്നിവരെ യോഗം അഭിനന്ദിച്ചു. വാർഡ് മെമ്പർ ധർമ്മൻ പറത്താട്ടിൽ അദ്ധ്യഷനായി. ബ്ലോക്ക് മെമ്പർ സിന്ധു ശിവദാസ്, പഞ്ചായത്ത് തല നോഡൽ ഓഫീസർ സനു, ഹെൽത്ത് ഇൻസ്‌പെക്ടർ സജി, പി.വി ഗിരീഷ്, പ്രീതി ദാസൻ, സിന്ധു ദിലീപ് എന്നിവർ സംസാരിച്ചു.