vahanam
ഇതൾ എൻജിനിയറിംഗ് ഗ്രൂപ്പ് എം.ഡി മനു ഡി.വൈ.എഫ്.ഐ പങ്ങാരപ്പിള്ളി മേഖലാ കമ്മിറ്റിക്ക് വാങ്ങി നൽകിയ വാഹനത്തിന്റെ താക്കോൽ കെ.രാധാകൃഷ്ണൻ ഏറ്റുവാങ്ങുന്നു.

ചേലക്കര: പാവപ്പെട്ട രോഗികൾക്കായി ആശുപത്രി ആവശ്യത്തിന് ഉപയോഗിക്കുന്നതിന് ഡി.വൈ.എഫ്.ഐ പങ്ങാരപ്പിള്ളി മേഖലാ കമ്മിറ്റിക്ക് വാഹനം വാങ്ങി നൽകി. ഇതൾ എൻജിനിയറിംഗ് ഗ്രൂപ്പ് എം.ഡി മനുവാണ് വാഹനം വാങ്ങി നൽകിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെലീൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിയുക്ത എം.എൽ.എ കെ. രാധാകൃഷ്ണൻ വാഹനം ഏറ്റുവാങ്ങി. ചേലക്കര പഞ്ചായത്ത് നടത്തുന്ന ഡൊമിസിലറി കെയർ സെന്ററിലേക്ക് കൊവിഡ് രോഗികളെ കൊണ്ടുവരുന്നതിനായി വാഹനം താത്കാലികമായി ഡി.വൈ.എഫ്.ഐ ചേലക്കര പഞ്ചായത്തിന് കൈമാറി. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഗിരിലാൽ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എല്ലിശ്ശേരി വിശ്വനാഥൻ, മേഖലാ സെക്രട്ടറി രഞ്ജിത്ത്, രാമചന്ദ്രൻ, അരുൺ, മാർട്ടിൻ, കെ.എസ്. ഹംസ എന്നിവർ പങ്കെടുത്തു.