വാടാനപ്പിള്ളി: പടന്ന മഹാസഭ അംഗമായ പയ്യോർമാട് മാണിവിഗ്രഹം വീട്ടിൽ പരേതനായ കുഞ്ഞപ്പുവിന്റെ മകൻ നകുലൻ (39) കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയും കുടുംബത്തിന് സഹായവും നൽകണമെന്ന് കേരള പടന്ന മഹാസഭ സംസ്ഥാന കമ്മിറ്റി.
12 വർഷമായി ഡയാലിസസ് ചെയ്യുന്ന വൃക്കരോഗിയാണ് നകുലൻ. ഡയാലിസിസ് ചെയ്യാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ വന്നപ്പോൾ നടത്തിയ പരിശോധനയിലാണ് കൊവിഡ് വന്നത്. അഞ്ച് ദിവസം ആശുപത്രിയിൽ കിടന്നിട്ടും മരുന്നും കുടിവെളളവും ഭക്ഷണം ലഭിച്ചില്ലെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ വീഡിയോയിൽ പരാതിപ്പെട്ടിരുന്നു.

വീഴ്ച സംഭവിച്ചവർക്കെതിരെ നടപടി വേണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സി.എം. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, പട്ടികജാതി വകുപ്പു മന്ത്രി എന്നിവർക്ക് പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു.