hotel
ചേർപ്പ് പഞ്ചായത്ത് ജനകീയ കുടുംബശ്രീ ഹോട്ടൽ പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത് ഉദ്ഘാടനം ചെയ്യുന്നു.

ചേർപ്പ്: പഞ്ചായത്ത് ജനകീയ കുടുംബശ്രീ ഹോട്ടൽ പ്രവർത്തനം തുടങ്ങി. ചേർപ്പ് മാർക്കറ്റിലാണ് കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ഹോട്ടൽ പ്രവർത്തിക്കുന്നത്. 20 രൂപ നിരക്കിലാണ് ഊണ് നൽകുന്നത്. പാഴ്‌സലിന് 25 രൂപയും ഈടാക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത് ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ സിനി പ്രദീപ്, വിദ്യ രമേഷ്, അനിതാ അനിലൻ, സുനിത ജിനു , ജോസ് ചാക്കേരി എന്നിവർ പങ്കെടുത്തു.