കൊടുങ്ങല്ലൂർ: എറിയാട്, കാര, പി. വെമ്പല്ലൂർ, കൂളിമുട്ടം, കയ്പമംഗലം ബീച്ച് തുടങ്ങിയ സ്ഥലങ്ങളിൽ കടൽക്ഷോഭം തടയാൻ നടപടി സ്വീകരിക്കണമെന്നും പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകണമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി സി.എസ് രവീന്ദ്രനും മത്സ്യത്തൊഴിലാളി യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് ഇ.കെ ബൈജുവും ആവശ്യപ്പെട്ടു.
പല വീടുകളിലും വെള്ളം കയറി താമസ സൗകര്യം ഇല്ലാതായിരിക്കുകയും കൃഷി പൂർണമായും നശിക്കുകയും ചെയ്തിതിട്ടുണ്ടെന്ന് ഇവർ പറഞ്ഞു. കടൽഭിത്തി തകർന്ന പ്രദേശങ്ങളിലാണ് നാശം രൂക്ഷമായത്. മത്സ്യതൊഴിലാളികൾ ആറു മാസത്തോളമായി കടലിൽ മത്സ്യബന്ധനത്തിന് പോകാതെ പട്ടിണിയിലാണ്. ഇതുകൂടിയായപ്പോൾ ജനജീവിതം ദുസ്സഹമാണെന്നും അവർ പറഞ്ഞു.