covid

തൃശൂർ: 2679 പേർ രോഗമുക്തരായ ദിനത്തിൽ ജില്ലയിൽ 3162 പേർക്ക് കൂടി കൊവിഡ്. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 56,219 ആണ്. തൃശൂർ സ്വദേശികളായ 85 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് 23.65% ആണ്.

13,372 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. സമ്പർക്കം വഴി 3,148 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 03 പേർക്കും, 04 ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത 07 പേർക്കും രോഗബാധ ഉണ്ടായി. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 225 പുരുഷൻമാരും 298 സ്ത്രീകളും പത്ത് വയസ്സിനു താഴെ 110 ആൺകുട്ടികളും 83 പെൺകുട്ടികളുമുണ്ട്. 49,129 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 3597 പേർ പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 499 പേർ ആശുപത്രിയിലും 3098 പേർ വീടുകളിലുമാണ്.

ചികിത്സയിൽ കഴിയുന്നവർ

ഗവ. മെഡിക്കൽ കോളേജിൽ 513
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 1271
സർക്കാർ ആശുപത്രികളിൽ 383
സ്വകാര്യ ആശുപത്രികളിൽ 1029

ര​ണ്ടാം​ ​ഡോ​സ് ​അ​റി​യി​പ്പി​ന് ​ശേ​ഷം

തൃ​ശൂ​ർ​ ​:​ ​കൊ​വി​ഡ് ​-​ 19​ ​വാ​ക്‌​സി​നേ​ഷ​ന്‍​ ​ര​ണ്ടാ​മ​ത്തെ​ ​ഡോ​സ് ​മേ​യ് 17​ ​മു​ത​ല്‍​ 22​-ാം​ ​തി​യ​തി​ ​വ​രെ​യു​ള​ള​ ​ദി​വ​സ​ങ്ങ​ളി​ല്‍​ ​ന​ല്‍​കു​മെ​ന്ന് ​അ​റി​യി​ച്ചി​രു​ന്ന​ത് ​റ​ദ്ദാ​ക്കി​യ​താ​യി​ ​ഡി.​ ​എം.​ ​ഒ​ ​അ​റി​യി​ച്ചു.​ ​കേ​ന്ദ്ര​ ​സ​ര്‍​ക്കാ​ര്‍​ ​തീ​രു​മാ​നം​ ​അ​നു​സ​രി​ച്ച് 6​ ​ആ​ഴ്ച​ ​മു​ത​ല്‍​ 8​ ​ആ​ഴ്ച​ ​വ​രെ​ ​എ​ന്ന​തി​നു​ ​പ​ക​രം​ 12​ ​ആ​ഴ്ച​ ​മു​ത​ല്‍​ 16​ ​ആ​ഴ്ച​ ​വ​രെ​യു​ള​ള​ ​ദി​വ​സ​ങ്ങ​ളി​ലാ​ണ് ​ര​ണ്ടാ​മ​ത്തെ​ ​ഡോ​സ് ​എ​ടു​ക്കേ​ണ്ട​ത്.​ ​ഇ​തു​പ്ര​കാ​ര​മാ​ണ് ​റ​ദ്ദാ​ക്ക​ൽ.

വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ച​വർ


തൃ​ശൂ​ർ​:​ ​ജി​ല്ല​യി​ൽ​ ​ഇ​തു​വ​രെ​ 6,00,028​ ​പേ​ർ​ ​കൊ​വി​ഡ് ​വാ​ക്‌​സി​ൻ​ ​ഫ​സ്റ്റ് ​ഡോ​സും​ 1,57,126​ ​പേ​ർ​ ​സെ​ക്ക​ൻ​ഡ് ​ഡോ​സ് ​വാ​ക്‌​സി​നും​ ​സ്വീ​ക​രി​ച്ചു.​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ,​ ​മു​ന്ന​ണി​ ​പോ​രാ​ളി​ക​ൾ​ 60​ ​വ​യ​സി​ന് ​മു​ക​ളി​ലു​ള്ള​വ​ർ​ ​എ​ന്നി​വ​രാ​ണ് ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ച​ത്.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​ഇ​പ്ര​കാ​രം.

വി​ഭാ​ഗം​ ​ഫ​സ്റ്റ് ​ഡോ​സ് ​സെ​ക്ക​ൻ​ഡ് ​ഡോ​സ് ​ക്ര​മ​ത്തിൽ

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ 45,258 38,629
മു​ന്ന​ണി​ ​പോ​രാ​ളി​ക​ൾ​ 12,008 12,288
പോ​ളിം​ഗ് ​ഓ​ഫീ​സ​ർ​മാ​ർ​ 24,526 11,374
45​-​ 59​ ​വ​യ​സി​ന് ​ഇ​ട​യി​ലു​ള്ള​വ​ർ​ 2,10,025 14,598
60​ ​വ​യ​സി​ന് ​മു​ക​ളി​ൽ​ 3,08,211 80,237.