തൃശൂർ: കൊവിഡ് പ്രോട്ടോക്കോൾ ചട്ടലംഘനവുമായി ബന്ധപ്പെട്ട് തൃശൂർ സിറ്റി പൊലീസ് പരിധിയിൽ ഇന്നലെ നടന്നത് 163 അറസ്റ്റുകൾ. 150 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 50 വാഹനങ്ങൾ പിടികൂടി. മാസ്‌ക് ധരിക്കാത്തതിന് 401 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്തതിന് 314 പേരിൽ നിന്നും ക്വാറന്റൈൻ, കണ്ടെയ്ൻമെന്റ് സോൺ ലംഘനം എന്നിവയ്ക്ക് 139 പേരിൽ നിന്നും പിഴ ഈടാക്കി. ഇന്നലെ 2,68,500 രൂപയാണ് പിഴ ഇനത്തിൽ ഈടാക്കിയത്.