ചാലക്കുടി: ലോക് ഡൗൺ കാലത്ത് വ്യത്യസ്ത ആശ്വാസ പദ്ധതികളുമായി കൊരട്ടി പഞ്ചായത്ത്. കൊവിഡ് രോഗികൾക്കും ലോക്ക് ഡൗൺ മൂലം ദൂര ദേശങ്ങളിൽ ഡോക്ടർമാരെ കാണാൻ കഴിയാതെ വിഷമിക്കുന്ന നൂറു കണക്കിന് ആളുകൾക്കായി പഞ്ചായത്ത് ഒരുക്കിയ സൗജന്യ ടെലിഫോണിക് മെഡിസിൻ, കൗൺസലിംഗ് സംവിധാനത്തിലൂടെ ഇതുവരെ 522 പേർക്ക് സേവനം ലഭ്യമാക്കി. കുട്ടികളുടെ വിഭാഗം, അലോപ്പതി, മനഃശാസ്ത്ര വിഭാഗം, ഹോമിയോ, ആയുർവേദം എന്നീ വിഭാഗങ്ങളുണ്ട്. പ്രഗത്ഭരായ 9 ഡോക്ടർമാരുടെയാണ് സേവനം. ടെലി മെഡിസിൻ, മനഃശാസ്ത്ര കൗൺസലിംഗ് എന്നിയാണ് ഒരുക്കിയത്. ഡോക്ടർമാരായ ദീപ പിള്ള, പ്രസീദ കുമാരി, കെ.പി. വിൽസൺ, ധന്യശ്രീ ഉണ്ണി, സി.എം. പീറ്റർ, കെ.ആർ. ബീന, സബിൻ മാഞ്ഞൂരാൻ, മിലു മരിയ, നൈസ് മേരി ഫ്രാൻസീസ്, ബയാനബീവി തുടങ്ങിയവരാണ് കൊരട്ടി പഞ്ചായത്തിനെ ഉദ്യമത്തിൽ സഹായിക്കുന്നത്.

പ്രസിഡന്റ് പി.സി. ബിജു, ആരോഗ്യവിദ്യാഭ്യാസ ചെയർമാൻ നൈനു റിച്ചു, ടെലി മെഡിസിൻ കോ- ഓർഡിനേറ്റർ അഡ്വ. കെ.ആർ. സുമേഷ് എന്നിവരാണ് നേതൃത്വം നൽകുന്നത്.