ചാവക്കാട്: തിരുവത്ര കോട്ടപ്പുറത്ത് ഭീമൻ കടപ്ലാവ് അതി ശക്തമായ കാറ്റിൽ കടപുഴകി വീണു. കേരളകൗമുദി ലേഖകൻ തേർളി മുകുന്ദന്റെ വീട്ട് വളപ്പിലെ കടപ്ലാവാണ് കട പുഴകിയത്. ഇന്നലെ പുലർച്ചെ ഏഴിനാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് വന്ന് നോക്കിയപ്പോഴാണ് മരം കടപുഴകി വീണത് കണ്ടത്. പറമ്പിലെ വൈദ്യുതി കമ്പിയിൽ തട്ടി മരം വീണെങ്കിലും കമ്പി പൊട്ടിയില്ല. കടപുഴകി വീണ മരത്തിൽ പോത്തിനെ കെട്ടിയിരുന്നു. പോത്തിനും ഒന്നും സംഭവിച്ചില്ല.