1
കൗൺസിലർ പി.എൻ. വൈശാഖനും നാട്ടുകാരും ചേർന്ന് കുമ്മായ ചിറയുടെ ഷട്ടറുകൾ ഉയർത്തുന്നു

വടക്കാഞ്ചേരി: നിറുത്താതെ പെയ്യുന്ന മഴയെ തുടർന്ന് വടക്കാഞ്ചേരി പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടും കുമ്മായ ചിറയുടെ ഷട്ടറുകൾ ഉയർത്താത്തതിനാൽ കുമരനെല്ലൂർ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി. ഇറിഗേഷൻ അധികൃതരുടെ അനാസ്ഥ മൂലമാണ് ചിറ തുറക്കാതിരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. വീടുകളിൽ വെള്ളക്കെട്ടായപ്പോൾ നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, കൗൺസിലർമാരായ എം.ആർ. അനൂപ് കിഷോർ, പി.എൻ. വൈശാഖ് എന്നിവർ സ്ഥലത്തെത്തി ചിറയുടെ ഷട്ടറുകൾ ഉയർത്തി. ഇതോടെ പുഴയിലെ ജലനിരപ്പ് താഴ്ന്നു. കാനകളുടെ അശാസ്ത്രീയ നിർമ്മാണമാണ് റോഡിൽ നിന്നും വീടുകളിലേക്ക് വെള്ളം കയറാൻ കാരണമായതെന്ന് ജനതാദൾ സംസ്ഥാന കമ്മിറ്റിയംഗം മനോജ് കടമ്പാട്ട് ആരോപിച്ചു.