കൊടുങ്ങല്ലൂർ: വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് എറിയാട് എടവിലങ്ങ് പഞ്ചായത്ത് അതിർത്തിയിലെ അറപ്പ പൊട്ടിച്ചു. കടലേറ്റവും മഴയെയും തുടർന്ന് തീരദേശത്ത് രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. എടവിലങ്ങിന്റെയും എറിയാടന്റെയും പടിഞ്ഞാറൻ മേഖല ഏതാണ്ട് പൂർണമായും വെള്ളത്തിന്റെ അടിയിലായി. ഈ സാഹചര്യത്തിലാണ് ഇരു പഞ്ചായത്തിന്റെയും അതിർത്തി പങ്കിടുന്ന അറപ്പതോട് ജെ.സി.ബി ഉപയോഗിച്ച് തുറന്നത്.
നിയുക്ത എം.എൽ.എ ഇ.ടി ടൈസൺ മാസ്റ്റർ, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജൻ, കെ.കെ മോഹനൻ, സന്തോഷ് കോരുചാലിൽ, സുഹറാബി ഉമ്മർ, സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.