വെള്ളാങ്ങല്ലൂർ: കാരുമാത്ര മേഖലയിൽ ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും നിരവധി കൃഷിയിടങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. കടലായി വെളുത്തേരി റാഫിയുടെ നൂറോളം കുലച്ച വാഴകൾ ഒടിഞ്ഞുവീണു. കണ്ണംകാട്ടിൽ യൂസഫിന്റെ വീടിന്റെ മുകളിലേയ്ക്ക് മരം വീണ് മേൽക്കൂര തകരാറിലായി. റേഷൻകട പരിസരത്ത് റോഡിലേയ്ക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. പഞ്ചായത്ത് മെമ്പർ ടി.കെ ഷറഫുദ്ദീൻ എ.ഐ.വൈ.എഫ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിയാസ് മഞ്ഞന എന്നിവരുടെ നേതൃത്വത്തിലുള്ള കർമ്മ സേനയാണ് റോഡിലെ തടസങ്ങൾ നീക്കം ചെയ്തത്.