മാള: കുഴൂർ പഞ്ചായത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊവിഡ് കെയർ സെന്റർ ആരംഭിച്ചു. കൊവിഡ് രോഗികൾക്ക് ആശുപത്രിയിലെത്തുന്നതിനുള്ള വാഹന സൗകര്യം, മരുന്നുകളും ഭക്ഷണ സാധനങ്ങളും വീട്ടിലെത്തിക്കൽ, മരണം സംഭവിച്ചാൽ സംസ്‌കാര ചടങ്ങുകൾ ഏറ്റെടുക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് കെയർ സെന്ററിലെ സന്നദ്ധ പ്രവർത്തകർ ഏറ്റെടുക്കുന്നത്. മുൻ എം.എൽ.എ ടി.യു രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ, പി.കെ പത്മകുമാർ, വി.എ ഷണൽ തുടങ്ങിയവർ പങ്കെടുത്തു.