തളിക്കുളം: ക്യാപ്ടൻ ലക്ഷ്മി സൈഗാൾ കാരുണ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തളിക്കുളം പഞ്ചായത്ത് ഡി.സി.സി സെന്ററിലേയ്ക്ക് ടി.വി നൽകി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം അഹമ്മദ് പഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിതയ്ക്കാണ് ടി.വി കൈമാറിയത്. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.കെ ബാബു, എ.എം മെഹബൂബ്, ബുഷ്ര അബ്ദുൽ നാസർ, അസിസ്റ്റന്റ് സെക്രട്ടറി എ.വി മുംതാസ്, പഞ്ചായത്ത് വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.