തൃപ്രയാർ: കാലങ്ങളായി തൃപ്രയാർ ക്ഷേത്ര പരിസരത്ത് താമസിക്കുന്ന കണ്ണൂർ കുഞ്ഞിരാമൻ സ്വാമിയ്ക്ക് സഹായവുമായി നാട്ടിക പഞ്ചായത്ത്. പ്രസിഡന്റ് എം.ആർ ദിനേശന്റെ നേതൃത്വത്തിൽ സ്വാമിയെ കുളിപ്പിച്ച് ഭക്ഷണം നൽകി. സുരക്ഷയുടെ ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. ഫയർ ആൻഡ് റസ്‌ക്യൂ ഡിഫൻസ് ടീം, വാർഡ് മെമ്പർ സി.എസ് മണികണ്ഠൻ, ആർ.ആർ.ടി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.