കൊടുങ്ങല്ലൂർ: സൈക്കിൾ വാങ്ങാൻ കൂട്ടിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി കുട്ടികളായ ഇരട്ടകൾ മാതൃകയായി. മതിലകം അഞ്ചങ്ങാടി സ്വദേശി കരിയെഴത്ത് ഹുസൈനിന്റെ മക്കളായ അമീർ ഷാ, അൻവർ ഷാ എന്നിവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പതിനായിരം രൂപ നൽകിയത്. ഇരുവരും അഞ്ചങ്ങാടി എം.ഐ.ടി.യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണ്. പിതാവിനോടൊപ്പം ഇവർ ഞായറാഴ്ച മതിലകം പൊലീസ് സ്റ്റേഷനിൽ എത്തി സർക്കിൾ ഇൻസ്‌പെക്ടർ കെ.സി വിനുവിന് പണം കൈമാറുകയായിരുന്നു.