വടക്കാഞ്ചേരി: വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ മൂന്നു കോടി രൂപ ചെലവിൽ ഓക്സിജൻ പ്ലാൻ്റ് നിർമ്മിക്കുന്നു. രണ്ടു മാസത്തിനകം പ്ലാൻ്റിൻ്റെ നിർമ്മാണം പൂർത്തീകരിക്കും. ആശുപത്രി മോർച്ചറിയോട് ചേർന്നു കിടക്കുന്ന ഭൂമിയിലാണ് പ്ലാൻ്റ് നിർമ്മിക്കുക.

കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ഓക്സിജൻ ഉത്പാദനം അനിവാര്യമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് മുൻകൈ എടുത്ത് പ്ലാൻ്റ് നിർമ്മിക്കുന്നത്. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഡേവിസ് അദ്ധ്യക്ഷനായി.

നിയുക്ത എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി, ആശുപത്രി സൂപ്രണ്ട് ബിന്ദു തോമസ്, നഗരസഭാ കൗൺസിലർമാരായ എം.ആർ. അനൂപ് കിഷോർ, പി.ആർ. അരവിന്ദാഷൻ എന്നിവർ പങ്കെടുത്തു.