lock-corn

ചേർപ്പ്: ലോക്‌ഡൗണിനെ തുടർന്ന് ഭക്ഷണം ആവശ്യവസ്തുക്കൾ എന്നിവ ലഭിക്കാത്തവർക്ക് ആശ്രയമായി മേഖലയിലെ സന്നദ്ധ പ്രവർത്തകരും വിവിധ രാഷ്ട്രീയ പാർട്ടി സംഘടനകളും രംഗത്ത്. ചേർപ്പ് തായംകുളങ്ങര എന്നിവടങ്ങളിൽ യൂത്ത് കോൺഗ്രസ് യൂത്ത് കെയർ പ്രവർത്തകരുടെ നേതൃത്വത്തിൽ സൗജന്യ പൊതിച്ചോറ് വിതരണം പത്ത് ദിവസം പിന്നിട്ടു. തെരുവിൽ കഴിയുന്നവർ, വീടുകളിൽ ഒറ്റയ്ക്ക് കഴിയുന്ന വയോധികർ എന്നിവർക്ക് ഇവർ നിത്യവും ഭക്ഷണം എത്തിച്ചുനൽകുന്നുണ്ട്.

പെരുമ്പിള്ളിശേരി സെന്ററിൽ യുവമോർച്ച പ്രവർത്തകർ ദീർഘദൂര യാത്രക്കാർക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. പൂച്ചിന്നിപ്പാടം ജെ.പി സേവാ സമിതിയുടെ നേതൃത്വത്തിൽ ഒമ്പത് ദിവസമായി സൗജന്യ ഉച്ചഭക്ഷണ വിതരണം ചെയ്യുന്നുണ്ട്. കോൺഗ്രസ്, ഡി.വൈ.എഫ് ഐ, എ.ഐ.വൈ.എഫ്, യുവമോർച്ച, സേവാഭാരതി തുടങ്ങിയ സംഘടനകൾ കൊവിഡ് രോഗികൾക്കായി സൗജന്യ വാഹന സർവീസും സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമായ മരുന്നുകൾ, ഭക്ഷ്യ വസ്തുക്കൾ എന്നിവ വീടുകളിൽ എത്തിച്ചു നൽകുന്ന പ്രവൃത്തിയും ഇവർ ചെയ്യുന്നുണ്ട്.