വടക്കാഞ്ചേര: ഇന്ന് മുതൽ ട്രിപ്പിൾ ലോക് ഡൗൺ നിലവിൽ വരുന്നതിനാൽ കർശന നടപടികൾ സ്വീകരിക്കാനായി നഗരസഭയിൽ പൊലീസ്, റവന്യൂ, വ്യാപാരികൾ എന്നിവരുടെ പ്രത്യേക യോഗം ചേർന്നു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പൊലീസിന്റെ പരിശോധന കർശനമാക്കും.
അത്യാവശ്യമല്ലാതെ പുറത്തിറങ്ങുന്ന വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ എടുക്കും. കളക്ടറുടെ ഉത്തരവ് ലംഘിച്ച് പ്രവർത്തിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നല്കി. ചട്ടം ലംഘിച്ച് തുറന്നു പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. ജില്ലാ അതിർത്തികളിൽ പൊലീസ് പരിശോധന കർശനമാക്കും.
യോഗത്തിൽ നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷനാകും. ചെയർപേഴ്‌സൺ ഷീല മോഹൻ, കൗൺസിലർമാരായ എം.ആർ. അനൂപ് കിഷോർ, പി.ആർ. അരവിന്ദാഷൻ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജിത്കുമാർ മല്ലയ്യ എന്നിവരും പൊലീസ്, റവന്യൂ വകുപ്പ് മേധാവികളും പങ്കെടുത്തു.