lockdown

തൃശൂർ : ജില്ലയ്ക്ക് ലോക്കിട്ടതോടെ, പുറത്തിറങ്ങിയാൽ പിടിവീഴും. ഇന്നലെ അർദ്ധരാത്രി മുതൽ തന്നെ പൊലീസ് നിയന്ത്രണം പൂർണമായും ഏറ്റെടുത്തു. ഇന്നലെ വൈകിട്ടോടെ പ്രധാന റോഡുകളിലേക്കുള്ള എല്ലാ ഇടറോഡുകളും പൊലീസും ആർ. ആർ. ടി പ്രവർത്തകരും ചേർന്ന് അടച്ചു.

പത്രം, പാൽ എന്നിവ രാവിലെ ആറിന് തന്നെ വില്പന അവസാനിപ്പിക്കണം. പഴം, പച്ചക്കറി കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും പലചരക്കു കടകൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ തുറക്കാം. മാംസം, മത്‍സ്യം എന്നിവ ശനിയാഴ്ച മാത്രം തുറക്കാം. വീടുകൾ കയറിയിറങ്ങിയുള്ള വിൽപ്പന അനുവദിക്കില്ല. ആർ. ആർ. ടി കൾ വഴി മാത്രമേ സാധനം വാങ്ങാൻ അനുവദിക്കൂ.

ട്രി​പ്പി​ൾ​ ​ലോ​ക് ​ഡൗ​ൺ​ ​മാ​ർ​ഗ​ ​നി​ർ​ദ്ദേ​ശം

മ​ര​ണം,​ ​ചി​കി​ത്സ​ ​എ​ന്നീ​ ​അ​ടി​യ​ന്ത​ര​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ​ ​പു​റ​ത്തി​റ​ങ്ങ​രു​ത്.
അ​നു​വ​ദ​നീ​യ​മാ​യ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ഒ​രേ​ ​സ​മ​യം​ ​മൂ​ന്ന് ​ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​ ​കൂ​ടു​ത​ൽ​ ​പേ​രെ​ ​പ്ര​വേ​ശി​പ്പി​ക്ക​രു​ത്
ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ​ ​വി​ശ്വാ​സി​ക​ളെ​ ​പ്ര​വേ​ശി​പ്പി​ക്ക​രു​ത് .
ഷെ​ഡ്യൂ​ൾ​ഡ് ​ബാ​ങ്കു​ക​ൾ​ ​ചൊ​വ്വ​ ,​ ​വെ​ള്ളി​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ഉ​ച്ച​യ്ക്ക് 1​ ​വ​രെ
സ​ഹ​ക​ര​ണ​ ​ബാ​ങ്കു​ക​ൾ​ ​തി​ങ്ക​ൾ,​ ​വ്യാ​ഴം​ ​ദി​വ​സ​ങ്ങ​ളി​ലും​ ​രാ​വി​ലെ​ 10​ ​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് 1​ ​വ​രെ
അ​വ​ശ്യ​സാ​ധ​ന​ ​ക​ട​ക​ളി​ലെ​ ​വി​ൽ​പ്പ​ന​ ​ആ​ർ.​ആ​ർ.​ടി​ക​ൾ,​ ​വാ​ർ​ഡ്‌​ത​ല​ ​ക​മ്മി​റ്റി,​ ​ഹോം​ ​ഡെ​ലി​വ​റി​ ​എ​ന്നി​വ​ ​വ​ഴി
റേ​ഷ​ൻ​ക​ട,​ ​പൊ​തു​വി​ത​ര​ണ​ ​കേ​ന്ദ്രം,​ ​സ​ഹ​ക​ര​ണ​ ​സം​ഘം​ ​സ്‌​റ്റോ​റു​ക​ൾ,​ ​പാ​ൽ​ ​സൊ​സൈ​റ്റി​ക​ൾ​ ​എ​ന്നി​വ​ ​രാ​വി​ലെ​ 8​ ​മു​ത​ൽ​ ​വൈ​കീ​ട്ട് 5​ ​വ​രെ
പ​ല​ച​ര​ക്കു​ക​ട,​ ​ബേ​ക്ക​റി​ ​എ​ന്നി​വ​ ​ചൊ​വ്വ,​ ​വ്യാ​ഴം,​ ​ശ​നി​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​രാ​വി​ലെ​ 8​ ​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് 1​ ​വ​രെ
പ​ഴം,​ ​പ​ച്ച​ക്ക​റി​ ​ക​ട​ക​ൾ​ ​തി​ങ്ക​ൾ,​ ​ബു​ധ​ൻ,​ ​വെ​ള്ളി​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​രാ​വി​ലെ​ 8​ ​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് 1​ ​വ​രെ
മ​ത്സ്യം,​ ​മാം​സം,​ ​കോ​ഴി​ക്ക​ട​ ​കോ​ൾ​ഡ് ​സ്‌​റ്റോ​റേ​ജ് ​എ​ന്നി​വ​ ​ശ​നി​യാ​ഴ്ച​ ​രാ​വി​ലെ​ 7​ ​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് 1​ ​വ​രെ
ഹോ​ട്ട​ലു​ക​ളും​ ​മ​റ്റു​ ​ഭ​ക്ഷ്യ​ഭോ​ജ​ന​ ​ക​ട​ക​ളും​ ​രാ​വി​ലെ​ 8​ ​മു​ത​ൽ​ ​വൈ​കീ​ട്ട് 7​ ​വ​രെ​ ​(​പാ​ഴ്‌​സ​ൽ​ ​മാ​ത്രം)
വി​വാ​ഹാ​ഘോ​ഷ​ങ്ങ​ളും​ ​മ​റ്റു​ ​ആ​ഘോ​ഷ​ങ്ങ​ളും​ ​മാ​റ്റി​വ​യ്ക്ക​ണം.
അ​ടി​യ​ന്ത​ര​മെ​ങ്കി​ൽ​ ​വ​ധൂ​വ​ര​ന്മാ​രും​ ​മാ​താ​പി​താ​ക്ക​ളും​ ​അ​ട​ക്കം​ ​പ​ര​മാ​വ​ധി​ 20​ ​പേ​രെ​ ​പ​ങ്കെ​ടു​പ്പി​ച്ചാ​കാം.​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​നം​ ​അ​നു​വ​ദ​നീ​യ​മ​ല്ല.