covid

തൃശൂർ : ആദ്യ കൊവിഡ് പൊസിറ്റീവ് കേസ് കഴിഞ്ഞവർഷം ജനുവരിയിൽ റിപ്പോർട്ട് ചെയ്ത ശേഷം രോഗികളുടെ എണ്ണം ലക്ഷത്തിലേക്കെത്താൻ വേണ്ടിവന്നത് ഒരു മാസം മാത്രം. ഇതുവരെയുള്ള രോഗികളുടെ എണ്ണം 2,06,972 ആണെങ്കിൽ ഇതിൽ ലക്ഷം പേരും രോഗബാധിതരായത് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ.

ഏപ്രിൽ 17 മുതൽ മേയ് 17 വരെ 97,550 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടിയ കൊവിഡ് വ്യാപനമാണ് ഇക്കാലയളവിലുണ്ടായത്. ജില്ലയിൽ കൊവിഡിന്റെ നിഴൽ വീണിട്ട് 15 മാസം തികയുകയുമാണ്.

ആദ്യത്തെ ആറ് മാസം 403 രോഗികളാണ് ഉണ്ടായത്. എന്നാൽ ഒക്ടോബറിൽ അത് 26,731 വരെയെത്തി. പിന്നീട് രോഗികളുടെ എണ്ണം കുറച്ചു കൊണ്ടു വരാനായി. 2021 ജനുവരിയിൽ 13,063 ലേക്ക് വരെ താഴ്ന്നു. മാർച്ചിൽ രോഗികൾ 5434 പേരായി. 1.7 വരെയായി ടെസ്റ്റ് പൊസിറ്റിവിറ്റി. എന്നാൽ രണ്ടാം തരംഗത്തിൽ കൊവിഡ് വ്യാപനം പിടിച്ചു നിറുത്താനാകാത്ത വിധം കുതിക്കുകയാണ്. ഏപ്രിൽ 16 വരെ 6346 വരെ ആയിരുന്നു രോഗികൾ. കൊവിഡ് വ്യാപനത്തിന് ഒപ്പം മരണവുമേറി. സർക്കാർ കണക്ക് പ്രകാരം 200ന് മുകളിലെത്തിയെങ്കിൽ യഥാർത്ഥ കണക്ക് 700ന് ചുവടെയെത്തി. ഈ മാസം പിന്നിടുമ്പോൾ 30,000 രോഗികൾ കൂടി രോഗബാധിതരാകുമെന്നാണ് പുറത്തുവരുന്ന സ്ഥിതി വിവരകണക്കുകൾ സൂചിപ്പിക്കുന്നത്.


കൊവിഡ് പ്രതിമാസ കണക്ക്


2020

ജനുവരി.....1

ഫെബ്രുവരി..0

മാർച്ച്.....7

ഏപ്രിൽ...5

മെയ്....51

ജൂൺ.....339

ജൂലായ്....1022

ആഗസ്ത്....3009

സെപ്റ്റംബർ....8998

ഒക്ടോബർ.....26,731

നവംബർ....19,612

ഡിസംബർ...15,463

2021 ജനുവരി...13,063

ഫെബ്രുവരി......10,994

മാർച്ച്.....5,434

ഏ​പ്രി​ൽ​ ........ 38,412

കൊവിഡ് തരംഗം എങ്ങോട്ട് ?

ഏപ്രിൽ 1 മുതൽ 16 വരെ....6,346

മേ​യ്‌​ 1​ ​മു​ത​ൽ​ 17​ ​വ​രെ​ ........ 59,138

ഏപ്രിൽ 17 മുതൽ മേയ് 17 വരെ.....97,550

ആകെ.... 2,06,972.