വിയ്യൂർ: ടി.എൻ. പ്രതാപൻ എം.പിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലേക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ ഉത്പാദിപ്പിച്ച 100 കിലോ പടവലങ്ങ സമർപ്പിച്ചു. തൃശൂർ കോട്ടപ്പുറം, മണ്ണുത്തി, ചാവക്കാട്, തളിക്കുളം എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന അടുക്കളയിലേക്കാണ് പടവലങ്ങ നൽകിയത്.
കൊവിഡ് പോസിറ്റീവ് ഹോം ക്വാറന്റൈനിൽ കഴിയുന്നവർക്കും ഒപ്പമുള്ള കുടുംബങ്ങൾക്കുമാണ് എംപീസ് കൊവിഡ് കെയർ പദ്ധതിയുടെ ഭാഗമായി സൗജന്യ ഭക്ഷണം എത്തിക്കുന്നത്. വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് എ.ജെ. സുരേഷ്, ടി.എൻ. പ്രതാപൻ എം.പിക്ക് പടവലങ്ങ കൈമാറി.
കോർപറേഷൻ കൗൺസിലർ എൻ.എ. ഗോപകുമാർ, നിഖിൽ സതീശൻ, സി.എം. നൗഷാദ്, എം.സി. താജുദ്ദീൻ, ഒ.ജെ. തോമസ്, ഡെപ്യൂട്ടി സൂപ്രണ്ട് എം.എം. ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു.