തൃശൂർ: കോർപറേഷന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് സഹായഹസ്തവുമായി നിരവധി സംഘടനകൾ. കേരള മുനിസിപൽ കോർപറേഷൻ സ്റ്റാഫ് യൂണിയൻ 25 പൾസ് ഓക്‌സിമീറ്റർ, ബൂമം സോഷ്യൽ ഇനീഷ്യേറ്റീവ് വാട്ട്‌സ്ആപ്പ് കൂട്ടായ്മ സമൂഹ അടുക്കളയുടെ പ്രവർത്തനങ്ങൾക്കായി 50,000 രൂപ, കുരിയച്ചിറ എഫ്.സി.ഐ ഗോഡൗണിലെ ചുമട്ടുതൊഴിലാളികൾ 75 സ്റ്റീം ഇൻഹെയ്‌ലർ എന്നിവ നൽകി.

ചെറിയ പെരുന്നാൾ ദിനത്തിൽ തൃശൂർ ജനറൽ ആശുപത്രിയിലെ 550 ആരോഗ്യ പ്രവർത്തകർക്ക് ഉച്ചഭക്ഷണമായി ബിരിയാണി, ഹോളിഫാമിലി സ്കൂളിൽ ആരംഭിച്ചിട്ടുള്ള ക്യാമ്പിലേക്ക് ദിനംപ്രതി 100 പേർക്കുള്ള ഉച്ചഭക്ഷണവും അത്താഴവും മുടങ്ങാതെ നൽകി മൂസാസ് ബിരിയാണി ഹൗസ് ഉടമ മുഹമ്മദ് ഷിനാസും സമൂഹത്തിന് മാതൃകയായി.