1
​തൃ​ശൂ​ർ​ ​-​ ​ഷൊ​ർ​ണൂ​ർ​ ​സം​സ്ഥാ​ന​ ​പാ​ത​യി​ൽ​ ​ബാ​രിക്കേ​ഡു​ക​ൾ​ ​സ്ഥാ​പി​ച്ച് ​വടക്കാഞ്ചേരി പൊലീസ് വാഹന പരിശോധന നടത്തുന്നു.

വടക്കാഞ്ചേരി: ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വന്നതോടെ പൊലീസ് പരിശോധന കർശനം. തൃശൂർ - ഷൊർണൂർ സംസ്ഥാന പാതയിൽ ബാറിക്കേഡുകൾ സ്ഥാപിച്ച് കടന്നു പോകുന്ന ചെറുതും, വലുതുമായ വാഹനങ്ങൾ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്.

ഇതിനിടെ ആർ.ആർ.ടി വളണ്ടിയർമാരുടെ കുറവുമൂലം അവശ്യവസ്തുക്കൾ ലഭിക്കാതെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായി. കഴിഞ്ഞ ദിവസം നഗരസഭയിൽ ചേർന്ന യോഗത്തിൽ എന്താവശ്യത്തിന് വിളിച്ചാലും ആർ.ആർ.ടി വളണ്ടിയർമാരുടെ സേവനം ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നു.

ചെറിയ ആവശ്യങ്ങൾക്ക് പോലും വളണ്ടിയർമാരെ ആശ്രയിക്കാൻ ശ്രമിച്ചതാണ് എല്ലായിടത്തും എത്താൻ കഴിയാതിരുന്നതെന്ന് നഗരസഭാ അധികൃതരും കൗൺസിലർമാരും അറിയിച്ചു.