1

വടക്കാഞ്ചേരി: സംസ്ഥാനത്ത് കൊവിഡ് രോഗബാധയുടെ രണ്ടാം വ്യാപനം പ്രകടമായ സാഹചര്യത്തിൽ സർക്കാർ നിർദ്ദേശ പ്രകാരം വടക്കാഞ്ചേരി നഗരസഭയിൽ മൂന്നാം ഡൊമിസലിറി കെയർ സെന്റർ വടക്കാഞ്ചേരി കരുതക്കാട് ജുമാമസ്ജിദിൽ ആരംഭിച്ചു. കേന്ദ്രത്തിനായി പുതിയ പള്ളിഹാളാണ് പള്ളി കമ്മിറ്റി നഗരസഭയ്ക്ക് വിട്ടു നൽകിയത്. മതത്തിനപ്പുറം മാനവികതയുടെ സന്ദേശം ഉൾക്കൊള്ളുന്ന പ്രവൃത്തിയാണ് പള്ളിക്കമ്മിറ്റിയുടെേതെന്ന് നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ പറഞ്ഞു.