കൊടുങ്ങല്ലൂർ: മേത്തല ടി.കെ.എസ് പുരം പടിഞ്ഞാറു വശം താമസിക്കുന്ന ഭിന്നശേഷിക്കാരനായ നേടുംപറമ്പിൽ അൻസീർ കൃഷി ചെയ്ത് കപ്പ വിളവെടുപ്പ് നടത്തി. അഡ്വ. വി.ആർ. സുനിൽകുമാർ എം. എൽ.എ വിളവെടുപ്പ് നിർവഹിച്ചു. വിളവെടുത്ത കപ്പ നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് കൈമാറി.