pk-sujan

മാള: അസാധാരണ കാലഘട്ടത്തിൽ ആരാധനാലയങ്ങളിൽ സൂക്തങ്ങളായി മുഴങ്ങുകയാണ് കൊവിഡ് പ്രതിരോധ ജാഗ്രതാ സന്ദേശം. മാളയ്ക്കടുത്തുള്ള പൂപ്പത്തി സ്വദേശിയായ പൊയ്യ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുജന്റെ ഗാനമാണ് വിവിധ ആരാധനാലയങ്ങൾ ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കാൻ തുടങ്ങിയത്.

പി.കെ സുജൻ രചനയും സംവിധാനവും നിർവ്വഹിച്ച് പാടിയ ഈ നാലര മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളങ്ങുന്ന ഗാനത്തിന്റെ സംഗീതം അനിൽ മാളയും ചിത്ര സംയോജനവും എഡിറ്റിംഗും ശ്രീകുമാർ ചൈതന്യയുമാണ് ചെയ്തിട്ടുള്ളത്. നാട്ടാനകളുടെ തലപ്പൊക്ക മത്സരത്തിലൂടെ പ്രശസ്തമായ പറവൂർ ചക്കുമരശ്ശേരി മഹാദേവ ക്ഷേത്രത്തിൽ സുപ്രഭാത സൂക്തത്തിന് പകരം കേൾക്കുന്നത് ഇപ്പോൾ ഈ ഗാനമാണ്. അവിടെ നിന്ന് തുടങ്ങിയ ഈ വേറിട്ട രീതി ഇപ്പോൾ നിരവധി ആരാധനാലയങ്ങളിലേക്ക് വ്യാപിച്ചു. കൃത്യസമയത്ത് ഉച്ചഭാഷിണിയിലൂടെ ഗാന രൂപത്തിൽ ഈ സന്ദേശമെത്തുമ്പോൾ ഒരു ഗ്രാമത്തിലേക്കാണ് ഒരേസമയത്ത് ഈ സന്ദേശമെത്തുന്നത്. ലക്ഷക്കണക്കിന് പേരിലേക്ക് ബോധവത്കരണ പ്രവർത്തനം യാതൊരു ചെലവും ഇല്ലാതെ പ്രചരിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നിന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് പി.കെ സുജൻ വേറിട്ട ആശയം അവതരിപ്പിച്ചത്. സുജൻ തയ്യാറാക്കിയ ബ്രോഷർ ജില്ലയിൽ മാത്രമല്ല സംസ്ഥാനത്തും പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്. അറിയപ്പെടുന്ന മൃദംഗ വാദകൻ കൂടിയാണ് സുജൻ പൂപ്പത്തി.

തൊഴിൽ ഇല്ലാതായതോടെ നിരവധി കലാകാരന്മാരാണ് അവരുടെ വേദികളിലൂടെ സന്ദേശം നൽകുന്നത്. കലാരൂപത്തിൽ ആവിഷ്‌കരിച്ചതിലൂടെ ഈ ബോധവത്കരണ ജാഗ്രതാ സന്ദേശം വേഗത്തിൽ ജനങ്ങളിലേക്കെത്തിക്കാൻ കഴിയുന്നുണ്ട്. അത് ആരാധനാലങ്ങളിലൂടെ ആകുമ്പോൾ പ്രചാരണം കൂടുതൽ വ്യാപിപ്പിക്കാനും കൂടുതൽപേരിലേക്ക് എത്താനും ഇടയാകുന്നുണ്ട്.

പി.കെ സുജൻ.

കൊ​വി​ഡ് ​കാ​ല​ത്തെ​ ​മാ​ന​സി​ക​ ​സ​മ്മ​ര്‍​ദ്ദം:
ജി​ല്ല​യി​ല്‍​ ​സൈ​ക്കോ​ ​സോ​ഷ്യ​ല്‍​ ​സ​പ്പോ​ര്‍​ട്ട് ​ടീം

തൃ​ശൂ​ർ​:​ ​കൊ​വി​ഡ് ​കാ​ല​ത്ത് ​മാ​ന​സി​ക​ ​സ​മ്മ​ർ​ദ്ദം​ ​അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ​പി​ന്തു​ണ​യേ​കാ​ൻ​ ​ജി​ല്ല​യി​ൽ​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളു​ടെ​ ​കീ​ഴി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​കൗ​ൺ​സി​ല​ർ​മാ​രു​ടെ​ ​സേ​വ​നം​ ​ഉ​റ​പ്പാ​ക്കും.​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ന്റെ​ ​കീ​ഴി​ൽ​ ​എ​ൻ.​എ​ച്ച്.​എ​മ്മി​ന്റെ​ 29​ ​കൗ​ൺ​സി​ല​ർ​മാ​ർ​ ​ഇ​തി​നാ​യി​ ​ക​ൺ​ട്രോ​ൾ​ ​റൂ​മു​ക​ളി​ലും​ ​ആ​ശു​പ​ത്രി​ക​ളി​ലും​ ​സി.​എ​ഫ്.​എ​ൽ.​ടി.​സി​ക​ളി​ലു​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ചു​ ​വ​രു​ന്നു​ണ്ട്.​ ​സാ​മൂ​ഹി​ക​നീ​തി​ ​വ​കു​പ്പി​ന്റെ​ ​കീ​ഴി​ൽ​ ​പ​ഞ്ചാ​യ​ത്ത് ​ത​ല​ത്തി​ൽ​ ​ജെ​ന്റ​ർ​ ​റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ​ ​സെ​ന്റ​റി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ 26​ ​കൗ​ൺ​സി​ല​ർ​മാ​ർ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ​കൊ​വി​ഡ് ​ഹെ​ൽ​പ്പ് ​ഡെ​സ്‌​കു​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കൊ​വി​ഡ് ​ബാ​ധി​ത​ർ​ക്ക് ​കൗ​ൺ​സി​ലിം​ഗ് ​ന​ൽ​കി​ ​വ​രു​ന്നു.​ ​വ​കു​പ്പി​ന്റെ​ ​കീ​ഴി​ൽ​ ​ത​ന്നെ​ ​സ്‌​നേ​ഹി​ത​ ​എ​ന്ന​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ര​ണ്ട് ​കൗ​ൺ​സി​ല​ർ​മാ​രു​ടെ​ ​സേ​വ​ന​വും​ ​ല​ഭ്യ​മാ​ണ്.​ ​ഐ.​സി.​ഡി.​എ​സി​നു​ ​കീ​ഴി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ 67​ ​സ്‌​കൂ​ൾ​ ​കൗ​ൺ​സി​ല​ർ​മാ​രും​ ​മാ​ന​സി​കാ​രോ​ഗ്യ​ ​പ​രി​പാ​ടി​യു​ടെ​ ​കീ​ഴി​ൽ​ ​സേ​വ​നം​ ​ന​ൽ​കി​ ​വ​രു​ന്നു.​ ​സൈ​ക്കോ​സോ​ഷ്യ​ൽ​ ​സ​പ്പോ​ർ​ട്ടി​നാ​യി​ ​ജി​ല്ലാ​ത​ല​ത്തി​ൽ​ 0487​ 2383155,812901884​ ​എ​ന്നീ​ ​ന​മ്പ​രു​ക​ൾ​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.