വടക്കാഞ്ചേരി: തൃശൂർ - ഷൊർണൂർ സംസ്ഥാന പാതയിൽ വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് താഴ്ന്ന് കിടക്കുന്ന റോഡ് ഉയരം കൂട്ടി തറഓട് വിരിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. റോഡ് താഴ്ന്ന് കിടക്കുന്നതിനാൻ ഇവിടെ അപകടവും പതിവായിരുന്നു. പരുത്തിപ്രയിൽ നിന്നും മേൽപ്പാലം വരെ നഗരത്തിലെ റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പുതുക്കുന്നതിന്റെ ഭാഗമായാണ് തറഓട് വിരിക്കുന്നത്. ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിരത്തിൽ വാഹനങ്ങൾ കുറഞ്ഞതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ തടസമില്ലാതെ നടന്നു വരുന്നതായി പൊതുമരാമത്ത് നിരത്തുവിഭാഗം അധികൃതർ അറിയിച്ചു..