k-rajan-family
അ​ഡ്വ.​ ​കെ.​ ​രാ​ജ​ൻ,​ ​ഭാ​ര്യ​ ​അ​നു​പ​മ,​ ​അ​മ്മ​ ​ര​മ​ണി,​ ​സ​ഹോ​ദ​ര​ൻ​ ​വി​ജ​യ​ൻ,​ ​ഭാ​ര്യ​ ​ബി​നി,​ ​മ​ക​ൾ​ ​ഗൗ​രി​ ​എ​ന്നി​വ​ർ.

തൃശൂർ: അന്തിക്കാടിന്റെ മന്ത്രി പട്ടികയിലേക്ക് ഒരാൾ കൂടി. എൽ.ഡി.എഫ് മന്ത്രിസഭയിലെ അംഗങ്ങളെ ഇന്നലെ പ്രഖ്യാപിച്ചപ്പോൾ ഇത്തവണയും പ്രാതിനിധ്യം ഉറപ്പിച്ചു. കെ. രാജനാണ് അന്തിക്കാടിന്റെ രാഷ്ട്രീയ പാരമ്പര്യം ഉയർത്തി മന്ത്രി പദവിയിലെത്തുന്നത്.

തിരെഞ്ഞെടുപ്പിൽ അഞ്ചു പേരാണ് അന്തിക്കാട് പഞ്ചായത്തിൽ നിന്ന് മത്സരിച്ചത്. ഇതിൽ മൂന്നു പേർ വിജയിച്ചു. വിജയിച്ച മൂന്നു പേരും സി.പി.ഐ യിൽ നിന്നുള്ളവരായിരുന്നു. രാജന് പുറമെ പി. ബാലചന്ദ്രൻ, സി.സി. മുകുന്ദൻ എന്നിവരാണ് മറ്റുള്ളവർ. ഒന്നാം പിണറായി മന്ത്രി സഭയിൽ വി.എസ്. സുനിൽ കുമാർ ആയിരുന്നു അന്തിക്കാട് നിന്നുള്ള മന്ത്രി. ഇത്തവണ അദ്ദേഹം മത്സരിച്ചിരുന്നില്ല.

കെ. രാജൻ ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പായിരുന്നു. നേരത്തെ കെ.പി. പ്രഭാകരൻ, വി. എം. സുധീരൻ, കെ.പി. രാജേന്ദ്രൻ എന്നിവരാണ് അന്തിക്കാട് നിന്ന് മന്ത്രിമാരായ മറ്റുള്ളവർ.