obituary
ഷെമീർ

ഷെമീർ

കൊടുങ്ങല്ലൂർ: കൊവിഡ് ബാധിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. അഴീക്കോട് ജെട്ടി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ലൈറ്റ് ഹൗസിന് കിഴക്കുവശം തേങ്ങാകൂട്ടത്തിൽ അടിമു മകൻ ഷെമീർ (42) ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 30 ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയിലായിരുന്നു. അഴീക്കോട് പുത്തൻപള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ കൊവിഡ് മാനദണ്ഡ പ്രകാരം സംസ്‌കരിച്ചു.