cleaning
എറിയാട് കാര തീരമേഖലയിൽ കടൽ ക്ഷോഭം മൂലം വെള്ളം കയറിയ വീടുകൾ സാന്ത്വനം എമർജൻസി ഗ്രൂപ്പ് വളണ്ടിയർമാർ. വൃത്തിയാക്കുന്നു

കയ്പമംഗലം: എറിയാട് കാര തീരമേഖലയിൽ കടൽക്ഷോഭം മൂലം വെള്ളം കയറിയ വീടുകൾ സാന്ത്വനം എമർജൻസി ഗ്രൂപ്പ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. കടൽ വെള്ളം കയറി ചെളിയും മണ്ണും അടിഞ്ഞുകൂടിയ വീടുകളാണ് മോട്ടോറും പമ്പ്സെറ്റും ഉപകരണങ്ങളും ഉപയോഗിച്ച് പ്രവർത്തകർ വൃത്തിയാക്കിയത്. സാന്ത്വനം എമർജൻസി ടീം കയ്പമംഗലം സോൺ കോ- ഓർഡിനേറ്റർ നസീർ പുത്തൻപള്ളിയുടെ നേതൃത്ത്വത്തിൽ 25 പേരടങ്ങുന്ന സംഘമാണ് സന്നദ്ധ പ്രവർത്തനം നടത്തുന്നത്.