പുത്തൻപീടിക: പുത്തൻപീടിക സെന്ററിൽ അമൃതം കുടിവെള്ള പദ്ധതിക്കായി പൊളിച്ച റോഡിൽ ലോറി താഴ്ന്നു. റേഷൻകടയിലേക്കുള്ള അരി ചാക്കുകളാണ് ലോറിയിലുണ്ടായിരുന്നത്.
ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. ലോറിയിലെ അരിച്ചാക്കുകൾ മറ്റൊരു വണ്ടിയിൽ മാറ്റിക്കയറ്റിയാണ് ലോറി ഉയർത്തിയത്. അമൃതം കുടിവെള്ള പദ്ധതിക്കായി മാസങ്ങളോളമായി റോഡ് പൊളിച്ചിട്ടിട്ട്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ റോഡിൽ വെള്ളം കെട്ടി നിന്നാണ് കുഴികൾ രൂപപ്പെട്ടത്. ചെറിയ വാഹനം ഒരു സൈഡ് പിടിച്ചാണ് പോകുന്നത്. ലോക് ഡൗൺ കാരണം റോഡിൽ കൂടി വാഹനങ്ങൾ കുറവായത് കൊണ്ട് ഗതാഗതം തടസപ്പെട്ടില്ല. മാസങ്ങളോളമായി പൊളിച്ചിട്ട റോഡ് നന്നാക്കാൻ അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.