തൃശൂർ: വ്യാപാര സ്ഥാപനങ്ങൾ ഇടവിട്ടുള്ള ദിവസങ്ങളിൽ വൈകുന്നേരംവരെ തുറക്കാനുള്ള അനുവാദം സർക്കാർ നൽകണമെന്ന് ഭാരതീയ നാഷണൽ ജനതാദൾ സംസ്ഥാന പ്രസിഡന്റ് ജോൺ ജോൺ ആവശ്യപ്പെട്ടു. വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും അടച്ചിടുന്നത് മൂലം കച്ചവടത്തിൽ നിന്നുള്ള വരുമാനം നഷ്ടമാകുന്നതിന് പുറമെ ഉത്പന്നങ്ങൾ കേടുവന്നുപോകുകയും ചെയ്യും. ഇത് വലിയ നഷ്ടം വ്യാപാരികൾക്ക് ഉണ്ടാക്കുമെന്നും അതിനാൽ നടപടി സ്വീകരിക്കണമെന്നും അദ്ധേഹം പറഞ്ഞു.