മുപ്ലിയം: പിടിക്കപറമ്പിൽ ആട് ഫാമിൽ അതിക്രമിച്ച് കയറിയ യുവാവ് എട്ട് ആടുകളെ കൊന്നു. ഫാം തല്ലിതകർത്തു. ബീഹാർ സ്വദേശിയായ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. വെള്ളാരംപാടത്തെ മറ്റൊരു ഫാമിലെ തൊഴിലാളിയായ ബീഹാർ സ്വദേശി സുമേഷ് ഹസ്ദയെയാണ് പിടികൂടിയത്. വരാക്കര സ്വദേശി കാര്യാട്ട് സുനിൽകുമാറിന്റെ സൂരജ് ഡയറി ഫാമിലെ ആടുകളെയാണ് കൊന്നത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഫാമിൽ മാരകായുധവുമായെത്തിയ ഇയാൾ തൊഴിലാളികളെ തല്ലി ഓടിച്ചതിന് ശേഷമാണ് ആടുകളെ കൊന്നത്. ചാക്കുകളിൽ സൂഷിച്ചിരന്ന കാലിത്തീറ്റ നശിപ്പിക്കുകയും ഫാമിന്റെ ഷെഡുകൾ തകർക്കുകയും ചെയ്തു. തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഉടമയും നാട്ടുകാരും ചേർന്നാണ് ഇയാളെ പിടികൂടിയത്. വരന്തരപ്പിള്ളി പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.