മാള: പുത്തൻചിറ പഞ്ചായത്തിലെ ഡൊമിസിലിയറി കെയർ സെന്ററിൽ കഴിയുന്നവർക്കും ഒറ്റപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്നവർക്കുമുള്ള 14 ദിവസത്തെ ഭക്ഷണത്തിന്റെ ചെലവുകൾ കരുണ ഹ്യൂമൺ വെൽഫെയർ സൊസൈറ്റി നിർവഹിക്കും. ഇതുമായി ബന്ധപ്പെട്ട ചെലവുകൾക്കുള്ള തുകയും 20 പി.പി.ഇ കിറ്റുകളും പുത്തൻചിറ പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ കരുണ ചെയർമാൻ സാലി സജീറിൽ നിന്ന് പഞ്ചായത്ത് പ്രസിഡൻറ് റോമി ബേബി ഏറ്റുവാങ്ങി. ചീഫ് കോ- ഓർഡിനേറ്റർ വി.കെ റാഫി, സി.എം റിയാസ്, വി.എൻ രാജേഷ്, ഷമേജ്, ഉണ്ണിക്കൃഷ്ണൻ, ടി.കെ സന്തോഷ് എന്നിവർ പങ്കെടുത്തു.