തൃശൂർ: ജില്ലയിൽ ബുധനാഴ്ച 2888 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4844 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 35,626 ആണ്. തൃശൂർ സ്വദേശികളായ 83 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.
ജില്ലയിൽ ഇതുവരെ
ഇന്ന്
രോഗബാധിതർ
രോഗ ബാധിതരിൽ 60 വയസിനുമുകളിൽ 191 പുരുഷൻമാരും 217 സ്ത്രീകളും പത്ത് വയസ്സിനു താഴെ 118 ആൺകുട്ടികളും 102 പെൺകുട്ടികളുമുണ്ട്.
ടെസ്റ്റ്
12,018 സാമ്പിളുകളാണ് ഇന്നലെ പരിശോധനയ്ക്ക് എടുത്തത്. ഇതി 7,647 പേർക്ക് ആന്റിജൻ പരിശോധനയും, 4,184 പേർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും, 187 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്.