മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് പണം സമാഹരിക്കാനായി നൽകിയ 200 കട കൊള്ളി അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ്, വൈ. പ്രസിഡന്റ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു.
അരിമ്പൂർ: കൊവിഡ് വാക്‌സിൻ ചലഞ്ചിലേക്ക് നെട്ടയിൽ രാധാകൃഷ്ണൻ സംഭാവന ചെയ്ത 200 കട കൊള്ളി അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, വൈസ് പ്രസിഡന്റ് ഷിമ്മി ഗോപി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ഡി.വൈ.എഫ്.ഐ മണലൂർ ബ്ലോക്ക് ജോ. സെക്രട്ടറി സി.ജി സജീഷ്, പി.എസ് മിഥുൻ, പരയ്ക്കാട് കൃഷ്ണപ്രസാദ്, സി.എസ് അക്ഷയ്, കെ.എം കൃഷ്ണപ്രസാദ്, കെ.സി ഷിബു എന്നിവരുടെ നേതൃത്വത്തിൽ കൊള്ളി പറിക്കുകയും വീട്ടുകളിൽ നിന്ന് ഓർഡർ എടുത്ത് വിൽക്കുകയും ചെയ്തു. വിൽപ്പനയിലൂടെ സമാഹരിച്ച 900 രൂപ മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്കായി അയച്ചുകൊടുത്തു.