ചാവക്കാട്: ഒരുമനയൂർ പാലം കടവിന് കിഴക്കുഭാഗം താമസിക്കുന്ന കുന്തറ വീട്ടിൽ ശേഖരൻ (51) തെങ്ങിൽ നിന്നും വീണ് മരിച്ചു. തെങ്ങുകയറ്റ തൊഴിലാളിയായ ശേഖരൻ കുറച്ചു നാൾ മുമ്പ് തെങ്ങിൽ നിന്നും വീണ് പരിക്കേറ്റിരുന്നു. പിന്നീട് ലോട്ടറി കച്ചവടമായിരുന്നു തൊഴിൽ. അസുഖം സുഖമായതിനാൽ വീണ്ടും തെങ്ങുകയറ്റ തൊഴിൽ തുടരുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കരിക്കും. ഭാര്യ: ഗീത. മകൻ: വിഷ്ണു.