ചാലക്കുടി: താലൂക്ക് ആശുപത്രിയിലേക്ക് ആർ.ടി.പി.സി.ആർ പരിശോധ മെഷിൻ ലഭിച്ചു. ജ്യോതി ലബോറട്ടറീസാണ് മുപ്പത് ലക്ഷം രൂപ വിലവരുന്ന മെഷീൻ ആശുപത്രിയിലേക്ക് നൽകിയത്. ചാലക്കുടി എം.പി. ബെന്നി ബെഹന്നാൻ മെഷിന്റെ കൈമാറ്റം നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.എൻ.എ. ഷീജ ഏറ്റുവാങ്ങി. നിയുക്ത എം.എൽ.എ ടി.ജെ. സനീഷ്‌കുമാർ, നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, കമ്പനി മാനേജർ ബാബു എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ സി.എസ്. സുരേഷ്, എബി ജോർജ്ജ്, വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാൻമാർ തുടങ്ങിയവർ സംബന്ധിച്ചു. ഇതോടെ ചാലക്കുടി ആശുപത്രിയിൽ കൊവിഡ് പരിശോധന സുഗമായി നടത്തുവാനാകും. ഒരു ദിവസം 1200 പരിശോധനകൾ നടത്താം. ഇതിന്റെ ഫലങ്ങളും അതാതു ദിവസങ്ങളിൽ ലഭ്യമാകും.