പുതുക്കാട്: താലൂക്ക് ആശുപത്രിയിൽ ഓക്‌സിജൻ സൗകര്യത്തോടു കൂടിയ 50 കിടക്കകൾ ഒരുക്കി. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ കൊടകര ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ചാണ് സൗകര്യങ്ങൾ ഒരുക്കിയത്. എല്ലാ കൊവിഡ് രോഗികൾക്കും ഓക്‌സി മീറ്റർ, പുതുക്കാട്, മറ്റത്തൂർ ആശുപത്രികളിൽ ടെലി മെഡിസിൻ സൗകര്യം,​ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ, മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ്, ഓക്‌സിജൻ കോൺസെൻട്രേറ്റർ തുടങ്ങിയവയാണ് ഒരുക്കിയത്. ഉദ്ഘാടനം നാളെ നിയുക്ത എം.എൽ.എ കെ.കെ. രാമചന്ദ്രൻ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് അദ്ധ്യക്ഷത വഹിക്കും.