ചാലക്കുടി: ട്രിപ്പിൾ ലോക്ക് ഡൗൺ മൂന്നു ദിവസം പിന്നിട്ടപ്പോൾ ചാലക്കുടിയിൽ പൊലീസ് നടപടികൾ കർശനമാക്കി. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച 25 പേർക്കെതിരെ പൊലീസ് കേസെടുത്തു. 25 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. പിടിച്ചെടുത്തവയിൽ കൂടുതലും ഇരുചക്രവാഹനങ്ങളാണ്. ചൊവ്വാഴ്ച 15 ആളുകളുടെ പേരിലാണ് കേസെടുത്തത്.