congress

തൃശൂർ: കൊവിഡ് രണ്ടാം തരംഗം ജില്ലയിലും സംസ്ഥാനത്തും ഭീതിപരത്തുമ്പോൾ പ്രതിരോധപ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായ പൊലീസിന് സാന്ത്വനമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി. തൃശൂർ ടൗണിൽ പൊലീസ് പിക്കറ്റുകളിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ചായ, ഏത്തപ്പഴം, ബിസ്‌കറ്റ്, കുടിവെള്ളം എന്നിവ നൽകി.

ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റിന്റെ നേതൃത്വത്തിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികൾ തൃശൂർ എ.സി.പി ബേബിക്ക് ലഘുഭക്ഷണ സാധനങ്ങൾ നൽകി. ഭാരവാഹികളായ കെ. ഗിരീഷ്‌കുമാർ, സജിപോൾ മാടശ്ശേരി, വി.എസ്. ഡേവിഡ് എന്നിവരും പങ്കെടുത്തു.

കിഴക്കേകോട്ട, ജോസ് തിയേറ്റർ, ജംഗ്ഷൻ, രാമനിലയം, പൂങ്കുന്നം, പടിഞ്ഞാറെക്കോട്ട തുടങ്ങി ടൗണിന്റെ എല്ലാ ഭാഗത്തുമുള്ള പൊലീസ് പിക്കറ്റുകളിലും ലഘുഭക്ഷണം എത്തിച്ചു.