biriyani

ചേർപ്പ് പെരുമ്പിള്ളിശേരി സ്വാഗത് ഹോട്ടൽ ഉടമ ബഷീർ യൂത്ത് കെയർ യൂണിറ്റിന്റെ സൗജന്യ ഭക്ഷണപ്പൊതി വിതരണത്തിലേക്ക് ബിരിയാണി നൽകുന്നു.

ചേർപ്പ്: കൊവിഡ് മൂലം വീട്ടിൽ കഴിയുന്നവർക്കും തൊഴിലിലാതെ ദുരിതമനുഭവിക്കുന്നവർക്കും വിശന്നു വലയന്നവർക്കുമായി ഹോട്ടൽ ഉടമ സൗജന്യമായി ബിരിയാണി പൊതികൾ നൽകി. പെരുമ്പിള്ളിശേരി സ്വാഗത് ഹോട്ടൽ ഉടമ പാലിയത്താഴ്ത്ത് ബഷീറാണ് ചേർപ്പ് യൂത്ത് കെയർ യൂണിറ്റ് നൽകി വരുന്ന സൗജന്യ ഭക്ഷണ പൊതി വിതരണത്തിലേക്ക് എഴുപതോളം ബിരിയാണി പൊതികൾ സൗജന്യമായി നൽകിയത്. യൂത്ത് കോൺഗ്രസ്, യൂത്ത് കെയർ ചേർപ്പ് യൂണിറ്റ് ഭാരവാഹികളായ ഷനിൽ പെരുവനം, പ്രവീൺ മുത്തുള്ളിയാൽ, നീതു മഹേഷ്, ജെസ് നിഷിയാസ്, പെരുവനം ഗോകുൽജി നാഥ് തുടങ്ങിയവർ നേതൃത്വം നൽകി.