പാവറട്ടി: കെ.എസ്.ടി.എ സംസ്ഥാനത്ത് ഒരു കോടി രൂപയുടെ പൾസ് ഓക്‌സീമീറ്റർ നൽകുമെന്ന് സംസ്ഥാന നേതാവ് വി.എം. കരീം മാസ്റ്റർ. മുല്ലശ്ശേരി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെങ്കിടങ്ങ്, മുല്ലശ്ശേരി, പാവറട്ടി, എളവള്ളി പഞ്ചായത്തുകളിലേക്ക് 10 പൾസ് ഓക്‌സീമീറ്ററുകൾ വീതം നൽകും. പാവറട്ടി പഞ്ചായത്തിലേക്കുള്ള പൾസ് ഓക്‌സിമീറ്റർ സിനി സോണി വാർഡ് മെമ്പർ കെ. ദ്രൗപതിക്ക് കൈമാറി. വി.എം. കരീം, അനീഷ് ലോറൻസ്, പി.ആർ. സുനിൽകുമാർ, കെ.എച്ച്. സിന്ധു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സേവനങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9495567257.