inaguration
എറിയാട് സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച കൊവിഡ് സഹകാരി കെയർ പദ്ധതി ബെന്നി ബെഹ്നാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: എറിയാട് സർവീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന കൊവിഡ് 19 സഹകാരി കെയർ പദ്ധതിയുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ നൽകി. മാടവന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്കാണ് പ്രതിരോധ സാമഗ്രികൾ നൽകിയത്. ഗൗൺ, മാസ്‌ക്, ഫെയ്‌സ് ഷീൽഡ്, പൾസ് ഓക്‌സി മീറ്റർ എന്നിവ നൽകിയത്. ബെന്നി ബെനാൻ എം.പി മെഡിക്കൽ ഓഫീസർക്ക് നൽകി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. സി.പി. തമ്പി, പി.കെ. മുഹമ്മദ് ബഷീർ കൊണ്ടാമ്പുള്ളി, അഡ്വ പി.എച്ച്. മഹേഷ്, വി.കെ. മൊയ്തു, ഇ.എ. നജീബ് തുടങ്ങിയവർ സംബന്ധിച്ചു.

കൊവിഡ് പിടിപെട്ട് വീടുകളിൽ കഴിയുന്നവർക്ക് ബാങ്ക് ഏർപെടുത്തിയിട്ടുള്ള സൗജന്യ ഭക്ഷ്യ കിറ്റ്, മരുന്നുകൾ എന്നിവയുടെ വിതരണവും ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് വിഹിതം ഏഴു ലക്ഷം രൂപയുടെ ആദ്യഗഡു മൂന്നര ലക്ഷം രൂപയും ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളമായ 21,550 രൂപയും നൽകി. കടലേറ്റം മൂലം ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കുള്ള ഭക്ഷണത്തിനാവശ്യമായ സാധനകളും ബാങ്ക് നൽകി.